30 തി­കയാ­തെ­ വി­ദേ­ശി­കൾ­ക്ക് വർ­ക്ക് പെ­ർ­മി­റ്റ് ഇല്ല : ഉത്തരവ് കു­വൈ­ത്ത് മരവി­പ്പി­ച്ചു­


കുവൈത്ത് സിറ്റി : സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് മാൻ പവർ അതോറിറ്റി പുറപ്പെടുവിച്ച ഡിപ്ലോമയോ ബിരുദമോ ഉള്ള വിദേശികൾക്ക് മുപ്പതു തികയാതെ വർക്ക് പെർമിറ്റ് നൽകില്ലെന്ന ഉത്തരവ് മരവിപ്പിച്ചു. കൂടുതൽ പഠനത്തിന് ശേഷം മാത്രം ഉത്തരവ് നടപ്പാക്കിയാൽ മതിയെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് മരവിപ്പിച്ചതായി തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് ആണ് വ്യക്തമാക്കിയത്. തൊഴിൽ വിപണിയിലെ പ്രത്യാഘാതങ്ങൾ‍ പരിഗണിച്ചാണ് തീവ്രപ്രായപരിധി നിർദ്ദേശം തൽക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  

ഡിപ്ലോമ, ബിരുദ പഠനത്തിന് ശേഷം നാട്ടിൽ നിന്ന് മതിയായ തൊഴിൽ പരിശീലനം ലഭിച്ചവരെ മാത്രം റിക്രൂട്ട് ചെയ്താൽ മതി എന്ന നിയമം കഴിഞ്ഞ മാസമാണ് പുറപ്പെടുവിച്ചത്. 2018 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞിരുന്ന നിർദേശത്തിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂട്ടിക്കാട്ടി വിവിധ തലങ്ങളിൽനിന്ന് പരാതി ഉയർന്നിരുന്ന സാഹചര്യത്തിലാണ് നടപടി. 

നേരത്തെ ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നിർദ്ദേശത്തെ എതിർത്തിരുന്നു. 30 വയസ്സിൽ താഴെയുള്ള പുതുതായി ബിരുദമെടുത്തവരെ നിയമിക്കുന്നതാണ് ലാഭകരമെന്ന് ചൂണ്ടിക്കാട്ടി ചെറുകിട വ്യവസായ സൊസൈറ്റിയും രംഗത്തെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed