ബുർജ് ഖലീഫയെ പിന്നിലാക്കി ദി ടവർ

ദുബൈ : ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയെ പിന്നിലാക്കി ദി ടവർ ഉയരുന്നു. 2020ഓടെ പൂർത്തിയാക്കുന്ന ടവറിന്റെ നിർമ്മാണ ചിത്രങ്ങൾ ദുബൈ മീഡിയ ഓഫീസ് പുറത്തു വിട്ടു. അമീറിന്റെ ദുബൈ ക്രീക്ക് ഹാർബർ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടവർ നിർമ്മാണം. ഒന്നിലധികം നിരീക്ഷണകേന്ദ്രങ്ങളും, 360 ഡിഗ്രിയിൽ ദുബൈയുടെ വശ്യത ആസ്വദിക്കാനുള്ള സംവിധാനവുമെല്ലാം ടവറിൽ സജ്ജമാക്കും.