അനധികൃത കുടിയേറ്റക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതായി കണ്ടെത്തി

കുവൈത്ത് സിറ്റി : 2017 ജനുവരി മുതൽ സപ്തംബർ വരെയുള്ള കാലയളവിൽ 1507 അനധികൃത കുടിയേറ്റക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതായി അന്വേഷണസമിതി കണ്ടെത്തി. 759 വനിതകൾക്കും 748 പുരുഷന്മാർക്കുമാണ് ലൈസൻസ് അനുവദിച്ചതെന്ന് അനധികൃത കുടിയേറ്റ നിരീക്ഷണസമിതി കണ്ടെത്തി.
കൂടാതെ അനധികൃതമായി 25477 പേർക്ക് ലൈൻസ് പുതുക്കി നൽകിയതായും കണ്ടെത്തി. ആഭ്യന്തരമന്ത്രാലയത്തിന്റെയും ഗതാഗത വിഭാഗത്തിന്റെയും സഹകരണ ത്തോടെയാണ് നിരീക്ഷണസമിതിക്ക് ഇത് കണ്ടെത്താനായതെന്ന് സമിതി ഡയറക്ടർ അബ്ദുള്ള അൽ ഫർഹാൻ അറിയിച്ചു.