നഴ്സിംഗ്​ റി­ക്രൂ­ട്ട്മെ­ന്റ­് : അന്വേ­ഷണത്തിൽ കു­വൈ­ത്ത് നഴ്‌സിംഗ് അസോ­സി­യേ­ഷന് അതൃ­പ്തി­


കുവൈത്ത് സിറ്റി : നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കുവൈത്ത് നഴ്‌സിംഗ് അസോസിയേഷൻ അതൃപ്തി പ്രകടിപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവന്ന 588 ഇന്ത്യൻ നഴ്സുമാർക്കു ആറുമാസത്തോളം ശന്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ കഴിയേണ്ടിവന്ന സംഭവത്തിൽ മന്ത്രാലയതല അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അസോസിയേഷൻ അതൃപ്തി പ്രകടിപ്പിച്ചത്.  മൂന്ന് സ്വകാര്യ കന്പനികളെ റിക്രൂട്ട്മെന്റ് ഏൽപ്പിച്ചതിന് പിന്നിൽ വൻ ദുരൂഹതയുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറണമെന്നും നഴ്സിംഗ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇതിനിടെ 2000 ഇന്ത്യൻ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈത്തിലെ മൂന്ന് സ്വകാര്യകന്പനികൾക്ക് ആരോഗ്യമന്ത്രാലയം അനുമതി നൽകിയത് വിവാദമായിരുന്നു. എതിർപ്പിനെ തുടർന്ന് തൽകാലം റിക്രൂട്ട്മെന്റ് നടപടികൾ നിർത്തിവെച്ചിട്ടുണ്ടെങ്കിലും കന്പനികളെ റിക്രൂട്ട്മെന്റ് ഏൽപ്പിച്ച നടപടിയിൽ ദുരൂഹതയുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നുമാണ് കുവൈത്ത് നഴ്‌സിംഗ് അസോസിയേഷന്റെ നിലപാട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed