ആരോഗ്യ, വാഹന ഇൻഷുറൻസ് സേവനം സമയത്ത് നൽകണമെന്ന് സൗദി

ജിദ്ദ : ആരോഗ്യ, വാഹന ഇൻഷുറൻസിൻ്റെ സേവനനടപടികൾ വേഗത്തിലാക്കാൻ, സൗദിയിലെ കൗൺസിൽ ഫോർ കോപ്പറേറ്റീവ് ഹെൽത്ത് അതോറിറ്റി നടപടി ആരംഭിച്ചു.സൗദിയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കന്പനികൾക്കാണ് കൗൺസിലിന്റെ മുന്നറിയിപ്പ്. ആരോഗ്യ ഇൻഷുറൻസ് എടുത്തവർക്ക് പല കാരണങ്ങൾ കാണിച്ച് ഇൻഷുറൻസ് അനുവദിക്കുന്നില്ല. ഇത്തരം പരാതികൾ പരിശോധിക്കാനും നടപടികൾ വേഗത്തിലാകാനും കൗൺസിലിന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷനും രൂപം നൽകി.
കൂടാതെ വാഹനപകടങ്ങൾക്ക് ശേഷം ഇൻഷുറൻസ് തുക നൽകുന്നതിലും വീഴ്ച വരുന്നതായി കൗൺസിൽ ചൂണ്ടിക്കാണിച്ചു. ഇത് പരിഹരിക്കാൻ തഖീം എന്ന പേരിൽ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവരുടെ അന്വേഷണ റിപ്പോർട്ട് ഇലക്രേ്ടാണിക് സർവീസ് വഴി സൗദി അറേബ്യൻ മോണിട്ടറി അതോറ്റിയുടെ പരിശോധനക്ക് വിധേയമാകുമെന്നും കൗൺസിൽ അറിയിച്ചു. അടുത്ത മാസത്തോടെ തഖിം പ്രവർത്തനമാരംഭിക്കും. ഇൻഷുറൻസ് ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് കൗൺസിലിൽ പരാതിപ്പെടാം. കൗൺസിലിൽ നേരിട്ടോ, അഥവാ വെബ്സൈറ്റ് വഴിയോ ആണ് പരാതി രേഖപ്പെടുത്തേണ്ടത്.