കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം ദശവത്സരാഘോഷവും ഓണാഘോഷപരിപാടികളും നടത്തി

കുവൈത്ത് സിറ്റി : കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം കുവൈത്ത് ചാപ്റ്ററിന്റെ ദശവത്സരാഘോഷവും ഓണാഘോഷപരിപാടികളും നടത്തപ്പെട്ടു. ചടങ്ങ് കോസ് കോസ് ഗ്ലോബൽ ഗവർണ്ണർ ഡോ. ജോൺ പനക്കൽ ഉദ്ഘാടനം ചെയ്തു. കോസ് കുവൈത്ത് ചാപ്റ്റർ രക്ഷാധികാരി ചാക്കോ ജോർജ്ജുകുട്ടി കോട്ടൂർ, ജോസ് ഒട്ടലിൽ പ്രസിഡണ്ട് അനൂപ് ചെറുകുളത്തൂർ, വൈസ് പ്രസിഡണ്ട് സജി കൊച്ചുതെക്കേൽ, ട്രഷറാർ ജിജി പനക്കൽ എന്നിവർ ആശംസ അറിയിച്ചു.
കോസ് കുവൈത്തിന്റെ മാഗസിനായ മനസ്സ് മാനേജിംഗ് എഡിറ്റർ ദീപ് ജോൺ സബ് എഡിറ്റർ സോജി വർഗ്ഗീസ് എന്നിവർ ചേർന്ന് ഡോ.ജോൺ പനക്കലിനു നൽകികൊണ്ട് പ്രകാശനം നിർവ്വഹിച്ചു.