കല കുവൈത്ത് ഒക്ടോബർ അനുസ്മരണം നാളെ : മുഹമ്മദ് റിയാസ് മുഖ്യാതിഥി


കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ഈ വർഷത്തെ ഒക്ടോബർ അനുസ്മരണം നാളെ വൈകീട്ട് വൈകിട്ട് 5 മണിക്ക് സാൽ‌മിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ (സീനിയർ) വെച്ച് നടക്കും. ഒക്ടോബർ മാസത്തിൽ നമ്മെ വിട്ടു പിരിഞ്ഞ വയലാർ രാമ വർമ്മ, ചെറുകാട്, കെ.എൻ. എഴുത്തച്ഛൻ, ജോസഫ് മുണ്ടശ്ശേരി എന്നിവരെ അനുസ്മരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് "സമകാലിക ഇന്ത്യ, വെല്ലുവിളികളും, പ്രതിരോധവും" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.

പരിപാടിയോടനുബന്ധിച്ച് കല കുവൈത്ത് പ്രവർത്തകർ അണിയിച്ചൊരുക്കി, ദിലീപ് നടേരി രചനയും, സുരേഷ് തോലമ്പ്ര സംവിധാനവും നിർവ്വഹിച്ച ‘ഭൂപടങ്ങളിലെ വരകൾ’ എന്ന നാടകവും അരങ്ങേറും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക് അബുഹലീഫ- 60744207, അബ്ബാസിയ-66829397, സാല്‍മിയ-66015200, ഫഹാഹീല്‍-97264683 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Straight Forward

Most Viewed