ഔക്കാഫ് അതിഥിയായ മൗലവി സിദ്ധീഖ് പാലത്തോളിന് സ്വീകരണം നല്‍കി

കുവൈത്ത് : പത്ത് വര്‍ഷത്തോളം കുവൈത്തില്‍ ഇസ്ലാഹി രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന മൗലവി സിദ്ധീഖ് പാലത്തോള്‍ കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്‍റെ അതിഥിയായി പത്ത് ദിവസത്തെ സന്ദര്‍ശനത്തിന് കുവൈത്തിലെത്തി. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, ട്രഷറര്‍ ജസീര്‍ പുത്തൂര്‍ പള്ളിക്കല്‍, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവരുടെ നേതൃത്വത്തില്‍ സിദ്ധീഖ് പാലത്തോളിന് സ്വീകരണം നല്‍കി.
ചലനം ത്രൈമാസ ക്യാംപയിന്‍റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സെപ്തംബര്‍ 22 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ ഖുര്‍ആനിനെ അറിയുക എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തില്‍ സിദ്ധീഖ് പാലത്തോള്‍ മുഖ്യ പ്രഭാഷണം നടത്തും.
പൊതുസമ്മേളനത്തിലേക്ക് വിവിധ ഏരിയകളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. സിദ്ധീഖ് പാലത്തോളിന്‍റെ വിവിധ വിഷയങ്ങളിലുള്ള ക്ലാസുകള്‍ ഇന്ന് (ബുധന്‍) ഹവല്ലിയിലും 21 ന് കുവൈത്ത് സിറ്റിയിലും 23 ന് ഫഹാഹീലിലും 24 ന് ഫര്‍വാനിയയിലും 25 ന് ഫഹാഹീലിലും 26 ന് അബൂഹലീഫയിലും 28 ന് സാല്‍മിയിലും 29 ന് അഹ്മദിയിലും 30 ന് ഫൈഹയിലും ജലീബിലും നടക്കും.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പർ : 96652669, 97228093, 67003822.