പ്രവാ­സി­ മൃ­തദേ­ഹങ്ങളു­മാ­യി­ ബന്ധപ്പെ­ട്ട വി­വാ­ദ ഉത്തരവ് അപലപനീ­യം : കി­ഫ്


കുവൈത്ത് സിറ്റി : മൃതദേഹങ്ങൾ വിമാനത്തിൽ അയക്കുന്പോൾ നിർദ്ദിഷ്ട വിമാനത്താവളത്തിൽ എത്തുന്നതിന് 48 മണിക്കൂർ മുന്പ്് ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്ന പ്രവാസികളോടും അവസാനം അവരുടെ മൃതദേഹത്തോടും കാണിക്കുന്ന അങ്ങേയറ്റത്തെ ഉപദ്രവമാണെന്ന് കിഫ് (കുവൈത്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം) ആരോപിച്ചു.

വിദേശ രാജ്യങ്ങൾ അവരുടെ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളുടെ മൃതദേഹങ്ങൾ അവരവരുടെ രാജ്യങ്ങളിലേക്കയക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്പോൾ സ്വന്തം രാജ്യത്തെ പൗരൻമാരോടുള്ള ചില ഉദ്യോഗസ്ഥരുടെ ഇത്തരം പ്രവാസി വിരുദ്ധ സമീപനങ്ങൾ നിരാശാജനകമാണ്.

സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കളങ്കമാണ് കരിപ്പൂർ എയർപോർട്ടിലെ ഹെൽത്ത് ഓഫീസർ ഇറക്കിയിട്ടുള്ള ഈ വിവാദ ഉത്തരവ്. ഈ വിവാദ ഉത്തരവ് പിൻവലിക്കാനും ഇത് മൂലം പ്രവാസി സമൂഹത്തിലുണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കിഫ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed