നിർദ്ധന കുടുംബത്തിന് പ്രവാസലോകത്ത് നിന്നും സഹായ ഹസ്തം

കുവൈത്ത് സിറ്റി : അകാലത്തിൽ പൊലിഞ്ഞ വർക്ക്ഷോപ്പ് ജീവനക്കാരൻ തുലാംപറന്പ് നോർത്ത് ബിജു ഭവനത്തിൽ ബിജുവിന്റെ പറക്കമുറ്റാത്ത രണ്ട് കുട്ടികളും, രോഗിയായ അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന് ഏഴ്ലക്ഷം രൂപ മുടക്കി സ്വപ്ന ഭവനം ഒരുക്കുന്നു. കുവൈത്ത് ഒ.ഐ.സി.സിയും ഗ്ലോബൽ ഇന്റർനാഷണലും സംയുക്തമായി നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് ശ്രീ. രമേഷ് ചെന്നിത്തല നിർവ്വഹിച്ചു. ഭവന നിർമ്മാണത്തിന്റെ ആദ്യഗഡുവായ രണ്ട് ലക്ഷം രൂപ ശിലാസ്ഥപന ചടങ്ങിൽ ബിജുവിന്റെ ഭാര്യ രജനിക്കു രമേഷ് ചെന്നിത്തലകൈമാറി.
ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട് വർഗ്ഗീസ് പുതുക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി മന്നാർ അബ്ദുൾ ലത്തീഫ്, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി എം.എ. ഹിലാൽ, ദേശീയ ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോസഫ് മാരമൺ, എം.കെ വിജയൻ, ജോൺ തോമസ്, വിജയമ്മ പുന്നർ മഠം, രാജേന്ദ്രകുറുപ്പ്, തോമസ് കുരുവിള മേപ്രൽ, ഗിരീഷ് ചെന്നിത്തല എന്നിവർ സംസാരിച്ചു.