ഇരയുടെ പിതാവിന് പ്രതിയുടെ വധഭീഷണി; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്


പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഭീഷണി സന്ദേശം എത്തിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്. പ്രതി പെൺകുട്ടിയുടെ പിതാവിനെ രണ്ട് തവണ വിളിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമ്പോൾ മൊഴി മാറ്റണമെന്നായിരുന്നു ഭീഷണി. ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ്.

കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പശ്ചിമ ബംഗാൾ സ്വദേശി ഇൻജമാം ഉൾ ഹക്കിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 61 വർഷം തടവാണ് ഇയാൾക്ക് ശിക്ഷയായി ലഭിച്ചിരിക്കുന്നത്.

article-image

asasadsasassa

You might also like

  • Straight Forward

Most Viewed