ആവേശം തീർത്ത് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ


മോഹൻലാൽ ചിത്രത്തിന്റെ വലിയ ഒരു വിജയം കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് എത്തിയ നേര് സിനിമ വലിയ ആശ്വാസം സമ്മാനിക്കുമ്പോൾ മലൈക്കോട്ടൈ വാലിബനായുള്ള ആകാംക്ഷ ഉയരങ്ങളിലാണ്. ഇപ്പോൾ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ പുതിയൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാം വലിയ രീതിയിൽ വൈറലായിരുന്നു.

ഏറെ സസ്‌പെൻസ് നിറക്കുന്ന ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നുറപ്പിക്കുന്ന പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജടാധാരികളായ ഒരുകൂട്ടം സന്യാസിമാരുടെ നടുവിൽ മോഹൻലാൽ ഇരിക്കുന്നതായാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്ററിലുള്ളത്. മലൈക്കോട്ടൈ വാലിബന്റെ റിലീസിന് 30 ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത് എന്ന് ഓർമിച്ച് ആരാധകർക്ക് ക്രിസ്‍മസ് ആശംസകളും നേർന്നാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്

article-image

swdddewqewewq

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed