ശബരിമലയിലെ പ്രതിസന്ധി; യുഡിഎഫ് പ്രതിനിധി സംഘം പമ്പയിലേക്ക്


ശബരിമലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ യുഡിഎഫ് പ്രതിനിധി സംഘം പമ്പ സന്ദര്‍ശിക്കും. ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. മണ്ഡലകാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരന്തരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്ന പതിവുണ്ടായിരുന്നു. പക്ഷെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥലത്തില്ലെന്നും ആരോപണം.

പരിചയസമ്പന്നരായ പൊലീസുകാരെ ശബരിമലിയില്‍ നിയോഗിച്ചില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. പരാതി പരിഹരിക്കാന്‍ ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ല. ഭക്തരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അടിയന്തിരമായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ പമ്പയിലേക്ക് അയച്ച് അവലോകനയോഗങ്ങള്‍ ചേര്‍ന്ന് സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറാകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

article-image

ASDDSADSAADS

You might also like

  • Straight Forward

Most Viewed