ഡ്രൈവിങ്ങിനിടെ ഉറങ്ങാതിരിക്കാൻ ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ച് ചൈന


രാത്രികാലങ്ങളിലുള്ള ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നതിനെ തുടർന്ന് നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും രാത്രികാലങ്ങളിൽ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാനും ചൈനീസ് ഗവൺമെൻ്റ് ഒരു ലേസർ ഷോ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചൈനീസ് സർക്കാറാണ് ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

പല നിറത്തിലുള്ള മിന്നുന്ന ലേസർ ലൈറ്റുകൾ റോഡിന് കുറുകേയുള്ള സൈൻ ബോർഡുകൾക്ക് അരികിലായാണ് സ്ഥാപിച്ചിരിക്കുന്നത്. ചൈനയിലെ ഹൈവേയിലെ ലേസർ ഷോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പല നിറത്തിലുള്ള പ്രകാശങ്ങൾ തിളങ്ങുന്നത് കാണുന്നതിലൂടെ ഡ്രൈവറുടെ ക്ഷീണം ഒരുപരിധി കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.

ലേസർ ലൈറ്റുകളിലേക്ക് ഡ്രൈവർ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അത് അപകതസാധ്യത കൂട്ടുമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത വളരെ ശാസ്ത്രീയപരമായിട്ടും സുരക്ഷിതമായിട്ടുമാണ്. രണ്ട് കിലോമീറ്റർ വരെ ഇതിൻ്റെ വെളിച്ചം ലഭിക്കും. ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള ലേസർ ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കാഠിന്യമുള്ള നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നതിലൂടെ ഡ്രൈവർമാരെ ഉണർന്നിരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് മുൻപ് ഓസ്ട്രേലിയയിൽ ഇത്തരത്തിലുളള പരീക്ഷണങ്ങൾ നടത്തിയിരുന്നു.

 

article-image

adsadsadsadsads

You might also like

Most Viewed