കണ്ണൂരിൽ നിന്ന് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർഇന്ത്യ എക്സ്പ്രസ്


ഡിസംബർ മുതൽ ബെംഗളൂരുവിലേക്ക് ഒരു പ്രതിവാര സർവീസ് കൂടി ആരംഭിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ്. യൂറോപ്പിലേക്ക് ഉൾപ്പെടെ കണക്‌ഷൻ സാധ്യമാവുന്ന തരത്തിൽ രാത്രിയിലായിരിക്കും ഈ സർവീസ്. 15 മുതൽ ആരംഭിക്കുന്ന പ്രതിദിന സർവീസിനു പുറമെയാണിത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം കണ്ണൂരിൽ നിന്നു സർവീസ് ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും എയർഇന്ത്യ എക്സ്പ്രസ് സൗത്ത് ഇന്ത്യ സെയിൽസ് ഹെഡ് എസ്.പ്രവീൺ കുമാർ പറഞ്ഞു.


ജിദ്ദ, ദുബായ്, ദമാം, കൊളംബോ, ക്വാലാലംപൂർ, ഫുക്കറ്റ്, മാലി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കു രാജ്യാന്തര സർവീസുകളും പരിഗണനയിലുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വർധിപ്പിക്കുന്നതു സംബന്ധിച്ചു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ എയർഇന്ത്യ എക്സ്പ്രസ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പു നൽകിയത്.

article-image

ോ്േ്ോേ്ോ്േോ്േോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed