സർവ്വീസ് ബോട്ട് വള്ളത്തിലിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി


കോട്ടയം: അയമനം കരീമഠത്തിൽ സർവ്വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. വാഴപ്പറമ്പിൽ രതീഷിൻ്റെ മകൾ അനശ്വരയെയാണ് കാണാതായത്. പെൺകുട്ടിക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

വീട്ടിൽ നിന്നും അമ്മയോടൊപ്പം വള്ളത്തിൽ ബോട്ട് ജെട്ടിയിലേക്ക് പോവുകയായിരുന്നു അനശ്വര. കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്താണ് അപകടം നടന്നത്. ഇളയ കുട്ടിയും മാതാവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്സിന്റെയും, നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

article-image

sadadsasadsas

You might also like

Most Viewed