കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; എന്‍ ഭാസുരാംഗനെതിരെ നിക്ഷേപകര്‍ ഹൈക്കോടതിയിലേക്ക്


തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടത്തിയ എന്‍ ഭാസുരാംഗനെ സഹകരണ വകുപ്പ് സംരക്ഷിക്കുന്നു എന്നാരോപിച്ച് നിക്ഷേപകര്‍ ഹൈക്കോടതിയിലേക്ക്. രണ്ടുവര്‍ഷം മുമ്പ് 101 കോടി രൂപയുടെ ക്രമക്കേട് സഹകരണ വകുപ്പ് തന്നെ കണ്ടെത്തിയിട്ടും ഭാസുരാംഗനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതാണ് നിയമനടപടി സ്വീകരിക്കാന്‍ കാരണം.

തുടര്‍ച്ചയായി 30 കൊല്ലത്തിലേറെ കണ്ടല ബാങ്കിന്റെ പ്രസിഡണ്ടായിരുന്നു സിപിഐ നേതാവായ എന്‍ ഭാസുരാംഗന്‍. കോടികളുടെ ക്രമക്കേട് നടത്തി ഒടുവില്‍ നിക്ഷേപിച്ച പണം കിട്ടാതായതോടെയാണ് പരാതി സഹകരണ വകുപ്പിന് മുന്നിലെത്തുന്നതും അങ്ങനെ അന്വേഷണം നടത്തേണ്ടി വന്നതും. മൂന്ന് മാസത്തിലേറെ സമയമെടുത്ത് 65 അന്വേഷണം പൂര്‍ത്തിയാക്കി 2022 ജനുവരി മാസം തന്നെ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സഹകരണ വകുപ്പ് അനങ്ങിയില്ല. ഭരണ സമിതി പിരിച്ച് വിടാന്‍ പോലും തയ്യാറായില്ല.

ഒടുവില്‍ ഭാസുരാംഗന്‍ തന്നെ പ്രസിഡണ്ടായി പുതിയ ഭരണ സമിതി വന്നു. അപ്പോഴും ബാങ്കിന് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള ഒരു നീക്കവും സഹകരണ വകുപ്പ് നടത്തിയില്ല. നഷ്ടംതിട്ടപ്പെടുത്താനുള്ള 68 അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഒന്നരക്കൊല്ലത്തിന് ശേഷം. ഇപ്പോഴും ബാങ്കിന് നഷ്ടപ്പെട്ട പണം എന്ന് കിട്ടുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല.

ഒടുവില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്ന് രണ്ട് വര്‍ഷത്തിനിപ്പുറവും നഷ്ടപ്പെട്ട പണം ഈടാക്കാനുള്ള നടപടിയില്‍ ഭാസുരാംഗന് ഒരുമാസം നീട്ടിക്കൊടുത്തു. ഇത് ഭാസുരാംഗന് കോടതിയില്‍ പോകാന്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ അവസരമൊരുക്കി കൊടുക്കുകയാണെന്ന ആരോപണമാണ് പരാതിക്കാര്‍ക്ക്. 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് സഹകരണ വകുപ്പ് തന്നെ കണ്ടെത്തിയിട്ട് ഈ ജനുവരിയില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാകും. ഭാസുരാംഗനെതിരെ ചെറുവിരനലക്കാന്‍ നമ്മുടെ സഹകരണ വകുപ്പിന് കഴിഞ്ഞില്ല. ഇപ്പോഴും മില്‍മയുടെ കാറില്‍ യഥേഷ്ടം കറങ്ങുകയാണ് ഭാസുരാംഗന്‍.

article-image

ADSADSADSADSADS

You might also like

Most Viewed