മമ്മൂട്ടിയുടെ ആശ്വാസം പദ്ധതി ഇനി കോഴിക്കോട്ടും: മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു


മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആശ്വാസം പദ്ധതി വഴി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകുന്നത് ജില്ലയിലെ ശ്വാസ സംബന്ധമായ പ്രയാസം അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് പ്രയോജനം ചെയ്യുമെന്നും ഉദ്ഘാടനത്തോടൊപ്പം മന്ത്രി പറഞ്ഞു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണിത്.

സുരക്ഷാ മേഖല ചെയർമാൻ എം. ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മനസുരക്ഷാ അരീക്കാട് മേഖലാ കൺവീനർ താജുദ്ദീൻ എം.പി, മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ, കെ. ഗംഗാധരൻ , പി. ജയപ്രകാശൻ, സുരക്ഷാ സോണൽ കൺവീനർ കെ. വി. ശിവദാസൻ, സി. അനീഷ് കുമാർ, എം. ജയരാജൻ, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഫ്സൽ, വാർഡ് കൗൺസിലർമാരായ റഫീന അൻവർ, മൈമൂനത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചു. മമ്മൂട്ടി ഫാൻസ്‌ കോഴിക്കോട് ജില്ലാ സെക്രട്ടറി ഹാഷിർ, പ്രസിഡന്റ്‌ ഷെബിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

article-image

asdadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed