നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയം അനുവദിച്ച് സുപ്രീംകോടതി. വിചാരണക്കോടതിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റീസ് അനിരുദ്ധ ബോസ്, ജസ്റ്റീസ് ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതോടെ ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. അതേസമയം പ്രോസിക്യൂഷന്‍ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ADSADADSADS