ഗണപതി വിഗ്രഹങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിപിഐ നേതാവ്

സംസ്ഥാനത്ത് മിത്ത് വിവാദം വലിയ തോതിൽ ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ ചർച്ചയായി സിപിഐ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് . ഗണപതി വിഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയൻ ഫേസ്ബുക്കിൽ പങ്കുവച്ചത്.
പോസ്റ്റിൽ വ്യക്തതയ്ക്കായി എപി ജയനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല. മിത്ത് വാദത്തിൽ സ്പീക്കർക്ക് പൂർണ്ണ പിന്തുണയാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗണപതിക്കൊപ്പം ജില്ലാ സെക്രട്ടറിയുടെ സ്വന്തം ചിത്രം ഫേസ്ബുകിൽ പങ്കുവച്ചത്. ഒരു യാത്രയുടെ തുടക്കം എന്നാണ് ചിത്രത്തിനൊപ്പം പങ്കുവച്ചിരിക്കുന്ന കുറിപ്പ്.
dsdsdsadsds