വൻ മോഷണം; ശ്രീവരാഹത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 100 പവൻ കവർന്നു


തലസ്ഥാന ജില്ലയിൽ വൻ മോഷണം. മണക്കാട് സ്വദേശിയുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണം കവർന്നു. കുടുംബസമേതം ക്ഷേത്രദർശനത്തിന് പോയപ്പോഴായിരുന്നു സംഭവം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന ശ്രീവരാഹം സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മകൻ്റെ ഉപനയന ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണം വീട്ടിലെത്തിച്ചത്. ക്ഷേത്രദർശനം കഴിഞ്ഞ് ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

രണ്ടാം നിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണം കവർന്നുവെന്നാണ് വിവരം. നിലവിൽ ഫോർട്ട് പൊലീസും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തുകയാണ്.
.

article-image

asadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed