മനസാ വാചാ അറിയാത്ത കാര്യം''; ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരന്‍


മോന്‍സന്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുമായി ബന്ധപ്പെട്ട് എം.വി ഗോവിന്ദന്‍ ഉന്നയിച്ച ആരോപണം തള്ളി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. പോക്‌സോ കേസിലെ ഇരയുടെ രഹസ്യമൊഴി ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞെന്ന് സുധാകരന്‍ ചോദിച്ചു. സംഭവം നടക്കുമ്പോള്‍ ഗോവിന്ദന്‍ അടുത്തുണ്ടായിരുന്നത് പോലെയാണ് സംസാരിച്ചത്. മനസാ വാചാ കര്‍മണാ ഈ സംഭവത്തില്‍ തനിക്ക് പങ്കില്ല. ഇതുവരെ തനിക്കെതിരെ ഉയര്‍ന്ന കേസുകള്‍ക്ക് പിന്നില്‍ ആരാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

മോന്‍സന്‍ പ്രതിയായ തട്ടിപ്പ് കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിച്ചത് സിപിഎം ആണെന്ന് തനിക്ക് ഇപ്പോള്‍ ബോധ്യമായെന്ന് സുധാകരന്‍ പറഞ്ഞു. ഇതിനൊന്നും പിന്നില്‍ ഒരു തെളിവുമില്ല. എന്ത് നെറികെട്ട പ്രവൃത്തി ചെയ്യാനും സിപിഎം തയാറാകുമെന്ന് ഗോവിന്ദന്‍റെ പരാമര്‍ശത്തോടെ ബോധ്യമായി. ആരോപണങ്ങളെ പുച്ഛിച്ച് തള്ളുകയാണെന്നും ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

article-image

dasdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed