അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈകോടതി; അനിശ്ചിതത്വം തുടരുന്നു

ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ ഒറ്റയാൻ അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈകോടതി. എറണാകുളം സ്വദേശിയായ റബേക്ക ജോസഫിന്റെ ഹരജിയിലാണ് ഉത്തരവ്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജി നാളെ രാവിലെ പത്തരക്ക് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിർദേശം. മയക്കുവെടി വെച്ച് അരിക്കൊമ്പനെ കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലേക്ക് മാറ്റാൻ അരമണിക്കൂര്‍ മാത്രം ശേഷിക്കെയാണ് കോടതിയുടെ ഉത്തരവ്. അതേസമയം, ആനയെ രാത്രി കസ്റ്റഡിയിൽ വെക്കാനാവില്ലെന്ന് തമിഴ്നാട് വനം വകുപ്പ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ആനയെ തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്.
അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ തുറന്നുവിടാനിരിക്കെയാണ് കോടതി ഉത്തരവ്. അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിലെ കൃഷിത്തോട്ടത്തിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്.
asddasdsds