ഗുരുദേവ സോഷ്യൽ സൊസൈറ്റി CBSEയിൽ വിജയികളായ കുടുംബാംഗങ്ങളുടെ കുട്ടികളെ ആദരിച്ചു

സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ മലയാളം പാഠശാലയുടെ നേതൃത്വത്തിൽ ഈ വർഷം CBSE വിജയികളായ കുടുംബാംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. കഴിഞ്ഞ ദിവസം സൊസൈറ്റിയിൽ വച്ച് നടന്ന ചടങ്ങിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ വിജയികളായ കുട്ടികൾക്ക് ഉപഹാരം നൽകി. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ബിനു രാജ് സ്വാഗതവും മലയാളം പാഠശാല ജനറൽ കൺവീനർ അജിത് പ്രസാദ് നന്ദിയും രേഖപ്പെടുത്തി.
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ കീഴിലുള്ള GSS മലയാളം പാഠശാലയിലേക്കുള്ള അഡ്മിഷൻ തുടരുകയാണ്. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും പാഠശാല ജനറൽ കൺവീനർ അജിത്ത് പ്രസാദ് (3961 3858) കോർഡിനേറ്റർ ദേവദത്തൻ (3605 0062) എന്നീ നന്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.
68688