ഡോ.വന്ദന കൊലക്കേസ് പ്രതിക്കായി വീണ്ടും ആളൂർ എത്തുന്നു

ഡോ. വന്ദന ദാസിനെ ഡ്യൂട്ടിക്കിടെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-1ന്‍റേതാണ് ഉത്തരവ്. പ്രതിക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദേശിച്ചു. പ്രതിക്കായി അഡ്വ. ബി.എ ആളൂർ വക്കാലത്ത് ഒപ്പിട്ടു. പ്രതിക്കായി ആളൂർ കോടതിയിൽ ഹാജരാകുകയും ചെയ്തു. കസ്റ്റഡിയിലുള്ള ഒന്നിടവിട്ട ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിൽ 15 മിനിറ്റ് പ്രതിക്ക് തന്‍റെ അഭിഭാഷകനെ കാണാനുള്ള അനുവാദവും കോടതി നൽകി.
പ്രതിയുടെ മാനസിക സ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് വാദിച്ചു. അതേസമയം, സന്ദീപിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിഷേധമുയർന്നു. കോടതിക്ക് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിച്ചു.
CVXCVXCX