പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ മരിച്ച സംഭവം: സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ


കൊട്ടാരക്കരയില്‍ കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. പണിമുടക്കിന് ആഹ്വാനം ചെയ്യും. ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഐഎംഎ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ഡോ. വന്ദന ദാസാണ് (22) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ രാവിലെ 8.30 ഓടെയാണ് മരണം സംഭവിച്ചത്. പ്രതി സന്ദീപ് പൊലീസ് കസ്റ്റഡിയിലാണ്.

വീട്ടില്‍ വെച്ച് ആക്രമണങ്ങള്‍ നടത്തിയതിന് സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇയാള്‍ യാതൊരു പ്രകോപനവുമില്ലാതെ അതിക്രമം അഴിച്ചുവിട്ടാതയാണ് വിവരം.

article-image

CDASF

article-image

DFGGFDF

You might also like

  • Straight Forward

Most Viewed