ബോട്ടുകളിൽ സേഫ്റ്റി കമ്മിഷണറെ നിയമിക്കാൻ നൽകിയ ശുപാർശ നടപ്പായില്ല; ജസ്റ്റിസ് നാരായണ കുറുപ്പ്


ബോട്ടുകളിൽ സേഫ്റ്റി കമ്മീഷനെ നിയമിക്കുന്നതിന് നൽകിയ ശുപാർശ നടപ്പായില്ലെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്. കേരളത്തിലെ ബോട്ട് അപകടങ്ങൾ പലതും പ്രതിരോധിക്കാൻ സാധിക്കുന്നതാണെന്ന് കുമരകം ബോട്ട് അപകടം അന്വേഷിച്ച ജൂഡിഷ്യൽ കമ്മിഷനായിരുന്ന ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി. ജലഗതാഗത മേഖലയിലെ അപകടങ്ങൾ തുടർക്കഥയാകുന്നു. താനൂരിൽ 22 പേരുടെ ജീവൻ അപഹരിച്ച ബോട്ട് അപകടത്തെ തുടർന്ന് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് നാരായണ കുറുപ്പ്.

ബോറ്റുകളുടെ ഫിറ്റ്‌നസ്സ് ഉൾപ്പടെ എല്ലാവർഷവും പരിശോധിക്കണം. ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. ബോട്ടുകൾക്ക് കേടുപാടുകൾ ഉണ്ടോ എന്ന കാര്യം പരിശോധിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ ഇറക്കുന്ന സർക്കാരിന്റെ ഉത്തരവുകൾ നടപ്പിലാക്കാൻ ഒരു സേഫ്റ്റി കമ്മീഷണർ വേണമെന്ന് താൻ നിർദേശം നൽകിയതായും ജസ്റ്റിസ് വ്യക്തമാക്കി. കുമരകത്തെ തുടർന്ന് തേക്കടി, തട്ടേക്കാട് തുടങ്ങി ദുരന്തങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി. നാഥൻ ഇല്ലാത്ത കളരിപോലെയായി ജലഗതാഗത മേഖല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

BNBCV

You might also like

  • Straight Forward

Most Viewed