തിരച്ചിൽ അവസാനിപ്പിച്ചു: ബോട്ടിലുണ്ടായിരുന്ന അവസാനത്തെ ആളെയും കണ്ടെത്തി
താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന തിരച്ചില്‍ അവസാനിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന അവസാനത്തെ ആളെയും കണ്ടെത്തിയ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്‌സിന്‍റെയും എന്‍ഡിആര്‍എഫിന്‍റെയും നേതൃത്വത്തില്‍ നടത്തിയിരുന്ന തിരച്ചില്‍ അവസാനിപ്പിച്ചത്. ബോട്ടിലുണ്ടായിരുന്ന എട്ടു വയസുകാരന് വേണ്ടിയാണ് ദീര്‍ഘനേരമായി തിരച്ചില്‍ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കുട്ടി സുരക്ഷിതനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടെന്ന് വിവരം ലഭിച്ചു. മാത്രമല്ല ഇനി ആരെയും കണ്ടെത്താനുള്ളതായി പരാതിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരച്ചില്‍ നടപടി അവസാനിപ്പിക്കാന്‍ സംയുക്ത തീരുമാനമായത്.
എട്ടുമാസം പ്രായമുള്ള കുട്ടി ഉൾപ്പടെ 22 പേരാണ് അപകടത്തിൽ മരിച്ചത്. ഒരു കുടുംബത്തിലെ 12 പേരുടെ ജീവനും ഈ ദുരന്തത്തിൽ നഷ്ടമായി. അപകടമുണ്ടാക്കിയ ബോട്ടിന്‍റെ ഉടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നരഹത്യാക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
SADACDFS
