ഇഡിക്ക് സുപ്രിം കോടതി നോട്ടിസ്, അറസ്റ്റ് രാഷ്ട്രീയ ലക്ഷ്യത്തിന്‍റെ ഭാഗമെന്ന് ശിവശങ്കര്‍


ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സമർപ്പിച്ച ഹർജിയിൽ ഇഡിക്ക് സുപ്രിം കോടതി നോട്ടിസ്. ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം,ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവിടരങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി. ഇഡിയുടെ സ്റ്റാൻഡിംഗ് കൗൺസൽ വഴി നോട്ടിസ് കൈമാറാനും സുപ്രിം കോടതി നിർദേശം നൽകി. ഈ മാസം പതിനേഴിനുള്ളിൽ നോട്ടിസിന് മറുപടി നൽകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ സുപ്രിം കോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുൻപ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നൽകണമെന്ന് ശിവശങ്കറിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു. തുടർന്ന് ഈ മാസം 17ന് തന്നെ കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

article-image

CVXFV

You might also like

  • Straight Forward

Most Viewed