ഇടുക്കിയിൽ മാങ്ങാ മോഷ്ടാവ് പോലീസുകാരനെ പിരിച്ചുവിട്ടു


മാങ്ങാ മോഷ്ടിച്ച് കുപ്രസിദ്ധനായ പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഇടുക്കി എആർ ക്യാമ്പിലെ സിപിഒ മുണ്ടക്കയം വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിനെതിരേയാണ് നടപടിയെടുത്തത്. ഇടുക്കി എസ്പിയാണ് ഇയാളെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. മാങ്ങാ മോഷണത്തിന് മുൻപും ഇയാൾക്കെതിരേ കേസുകളുണ്ടായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ആഭ്യന്തരവകുപ്പിന്‍റെ നടപടി. കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയാണ് കാഞ്ഞിരപ്പള്ളി ടൗണിലെ പഴം-പച്ചക്കറി കടയുടെ മുന്നിൽ നിന്നും ഇയാൾ മാങ്ങാ മോഷ്ടിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിന് വലിയ നാണക്കേടായി.

പിന്നാലെ അന്വേഷണ വിധേയമായി ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. പോലീസ് നിസാര വകുപ്പുകൾ ചുമത്തിയും പരാതിക്കാരനുമായി രമ്യതയിൽ എത്തിയും കേസ് ഒഴിവാക്കാൻ നോക്കിയെങ്കിലും കോടതിയുടെ ഇടപെടൽ മോഷ്ടാവിന് തിരിച്ചടിയുണ്ടാക്കുകയായിരുന്നു.

article-image

SADADS

You might also like

  • Straight Forward

Most Viewed