റേഷന്‍ കട വ്യാഴം, വെള്ളി ദിവസങ്ങളില്‍ അടച്ചിടും: റേഷന്‍ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടി


സംസ്ഥാനത്ത് റേഷന്‍കടകള്‍ രണ്ട് ദിവസം അടച്ചിടും. ഇ പോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാനാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ റേഷന്‍ കട അടച്ചിടുന്നത്. ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടി. ശനിയാഴ്ച റേഷന്‍ കടകള്‍ വീണ്ടും തുറക്കും. അടുത്ത ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ റേഷന്‍ വിതരണത്തിന് പ്രത്യേക ക്രമീകരണം ഉണ്ടാകും. ഈ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാകും റേഷന്‍ വിതരണം. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ഏഴ് വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ റേഷന്‍ നല്‍കും. മെയ് ആറ് മുതല്‍ അടുത്ത മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടത്തും റേഷന്‍ വിതരണം തടസപ്പെട്ടിരുന്നു.

93 ലക്ഷം കാര്‍ഡുടമകളില്‍ പകുതിയിലധികം പേര്‍ മാത്രമാണ് ഈ മാസത്തെ റേഷന്‍ വാങ്ങിയിട്ടുള്ളതെന്നാണ് വിവരം. സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ ശാശ്വത മാര്‍ഗം കണ്ടെത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.

article-image

CCXCX

You might also like

  • Lulu Exchange
  • Straight Forward

Most Viewed