കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂർ പുതിയ പാർട്ടി പ്രഖ്യാപിച്ചു

കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂർ വർക്കിംഗ് ചെയർമാനായി പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണൽ പ്രോഗ്രസീവ് പാർട്ടിയെന്നാണ് പേരിട്ടിരിക്കുന്നത്. മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായ വി.വി അഗസ്റ്റിനാണ് പാർട്ടി ചെയർമാന്‍. മുന്‍ എംഎൽഎ മാത്യു സ്റ്റീഫൻ, കെ.ഡി ലൂയിസ് എന്നിവരാണ് വൈസ് ചെയർമാന്‍മാർ. തങ്ങൾക്ക് ഒരു പാർട്ടിയോടും അടുപ്പമില്ലെന്ന് ജോണി നെല്ലൂർ പ്രതികരിച്ചു.
ഒരു പാർട്ടിയുടെ കീഴിലും പ്രവർത്തിക്കില്ല. കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും ജോണി നെല്ലൂർ പറഞ്ഞു.
fgfg