കേരളത്തിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കുമെന്ന് ഭീഷണി

കേരളത്തിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കുമെന്ന് ഭീഷണി കത്ത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. കത്ത് ബിജെപി പോലീസിന് കൈമാറി. ജോസഫ് ജോൺ നടുമുറ്റത്ത് എന്നയാളുടെ പേരിലാണ് കത്ത് എത്തിയത്. ഒരു പേജുള്ള കത്തിൽ മോദിയുടെ നേരെ ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണി. കൈകൊണ്ട് എഴുതിയ കത്ത് രണ്ട് ദിവസം മുൻപാണ് ബിജെപി ഓഫീസിൽ ലഭിച്ചത്. ഭീഷണി സന്ദേശം എത്തിയതോടെ സംഭവത്തിൽ പോലീസും രഹസ്യാന്വേഷണ ഏജൻസികളും അതീവ ഗൗരവത്തോടെ അന്വേഷണം ആരംഭിച്ചു.
ഏപ്രിൽ 25ന് പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെയാണ് കത്ത് ലഭിച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോദി എത്തുന്നത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരം− കാസർഗോഡ് റൂട്ടിലെ വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യും. കൊച്ചി വാട്ടർ മെട്രോയും നാടിന് സമർപ്പിക്കും. കൂടാതെ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ കോടികളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസന പദ്ധതി ഉദ്ഘാടനം, തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവെ സ്‌റ്റേഷനുകളുടെ പുനർ നിർമാണ പദ്ധതികളുടെ ഉദ്ഘാടനം എന്നിവയും മോദി നിർവഹിക്കും
dgdfgh