കൊച്ചി വാട്ടർ മെട്രോ; അന്തിമാനുമതി ലഭിച്ചാൽ പ്രധാനമന്ത്രി ചൊവ്വാഴ്ച കമ്മീഷൻ ചെയ്യും


ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടർ മെട്രോ. അന്തിമാനുമതി ലഭിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ജലമെട്രോ കമ്മീഷൻ ചെയ്യും. ഹൈക്കോടതി-ബോൾഗാട്ടി-വൈപ്പിൻ റൂട്ടിലാകും ആദ്യ സർവീസ്.വാട്ടർ മെട്രോയുടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ട്രെയൽ റണ്ണുകൾ കൊച്ചി കായലിൽ തകൃതി. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒൻപത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച ബോട്ടിൽ 100 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. ഹൈക്കോടതി ജെട്ടിയിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ്.

article-image

DDD

You might also like

  • Lulu Exchange
  • Straight Forward

Most Viewed