നവജാതശിശുവിനെ മറവ് ചെയ്ത സംഭവം; ദുരൂഹതയില്ലെന്ന് പോലീസ്


വൈക്കം തലയാഴത്ത് മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍ കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ്. കുഞ്ഞിന്‍റെ മൃതദേഹം കുഴിയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്കയച്ചത്. പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞിനെയാണ് ദമ്പതികള്‍ മറവ് ചെയ്തതെന്നാണ് സൂചന.

ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നെന്നും വയറുവേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ കയറിയപ്പോള്‍ മരിച്ച നിലയില്‍ കുഞ്ഞ് പുറത്തുവരികയായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.

article-image

ASDDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed