ഇഫ്താര്‍ വിരുന്നില്‍ ലോകായുക്ത പങ്കെടുത്ത സംഭവം: വിമര്‍ശനം തള്ളി പി ജെ കുര്യന്‍

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ ലോകായുക്തയ്‌ക്കെതിരായ കോണ്‍ഗ്രസ് വിമര്‍ശനം തള്ളി പി ജെ കുര്യന്‍. വിശദീകരണത്തിന് ശേഷവും വിമര്‍ശനം തുടരാനാകില്ലെന്ന് പി ജെ കുര്യന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. വിമര്‍ശനം വ്യക്തി അധിക്ഷേപമാകുന്നുവെന്നും ലക്ഷ്മണരേഖ കടക്കുന്നുവെന്നും പി ജെ കുര്യന്‍ വിമര്‍ശിച്ചു.
ഇത്രയും വേണോ എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനങ്ങള്‍. ലോകായുക്തയെ നിയമിച്ചത് പിണറായി മന്ത്രിസഭയാണ്. ആ മന്ത്രിസഭയിലെ മന്ത്രിക്ക് എതിരെ പോലും ലോകായുക്ത ശക്തമായി വിധിച്ചല്ലോ. അതിനുള്ള ആര്‍ജവം കാണിച്ച ലോകായുക്ത ഒരു വിരുന്നില്‍ പങ്കെടുത്തതു കൊണ്ട് സ്വാധീനിക്കപ്പെടുമെന്ന് കരുതുന്നത് യുക്തി സഹജമാണോ എന്നാണ് പി ജെ കുര്യന്‍ പറഞ്ഞത്.
dfsafds