ട്രെയിൻ തീവയ്പ് കേസ്; പ്രതിയുടെ റിമാൻഡ് നീട്ടി

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ റിമാൻഡ് കാലാവധി നീട്ടി. മേയ് നാല് വരെ ഷാറൂഖ് റിമാൻഡിൽ തുടരും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. നിലവിൽ ട്രെയിൻ തീവയ്പ് കേസ് കൊച്ചി എൻഐഎ യൂണിറ്റ് ഏറ്റെടുത്തിട്ടുണ്ട്. പ്രതിക്കെതിരേ യുഎപിഎ നിയമവും ചുമത്തിയിരുന്നു.
ഏപ്രിൽ രണ്ടിനാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്പ്രസിന്‍റെ കോച്ചിനുള്ളിൽ ഷാറൂഖ് തീയിട്ടത്.
dfgdfgdddddgdgtgtt