നിയമസഭാമന്ദിരത്തിലെ സംഘർഷം; പ്രതിപക്ഷ നേതാവിന്‍റെ പേഴ്സണൽ സ്റ്റാഫുകൾക്ക് മെമ്മോ

നിയമസഭാ മന്ദിരത്തിൽ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ മൂന്ന് പേഴ്സണൽ സ്റ്റാഫുകൾക്ക് മെമ്മോ. സംഘർഷത്തിനിടയിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്ന കുറ്റം ആരോപിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിൽ രണ്ടുപേരുടെ മെമ്മോ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് മടക്കി. അണ്ടർ സെക്രട്ടറിക്ക് മെമ്മോ നൽകിയത് ചട്ടം മറികടന്നാണെന്നാണ് ഓഫീസ് അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്കും മാധ്യമപ്രവർത്തകർക്കും നിയമസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് അയച്ചിരുന്നു
grgrgg