സംസ്ഥാനം ഇന്നു മുതൽ എഐ കാമറകളുടെ നിരീക്ഷണത്തിൽ

മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന എഐ കാമറകൾ ഇന്ന് സംസ്ഥാനത്തൊട്ടാകെ മിഴി തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 3.30ന് ഉദ്ഘാടനം ചെയ്യും. 726 എഐ കാമറകളിലൂടെയാണ് ഇനി ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഈടാക്കുക. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയിൽ നിന്നും ഇളവുണ്ടാവുക. സംസ്ഥാനത്ത് ആദ്യമായാണ് നിർമിത ബുദ്ധി കാമറകള്‍ വഴി നിയമലംഘനം പിടികൂടി പിഴയീടാക്കുന്നത്. നഗര-ഗ്രാമ വ്യത്യസമില്ലാതെ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും പിഴയുണ്ടാകും. കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം. ഒരു കാമറയിൽ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും തുടർന്നുള്ള കാമറകളിൽ ഓരോ തവണ പതിയുമ്പോഴും അതേ കുറ്റത്തിനു പിഴ വരും.അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക ഈടാക്കുന്നത്; 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ കാമറകള്‍ പിടികൂടുന്നത്.
dsdfs