സർവകാല റെക്കോർഡ്; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു

വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡിലെത്തി. വ്യാഴാഴ്ച മാത്രം 100.3028 യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. സംസ്ഥാനത്തിന്‍റെ മൊത്തം വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടായി. ഇതും സര്‍വകാല റിക്കാര്‍ഡാണ്.
SDGZB