എം.വി ഗോവിന്ദന്റെയും വിജേഷിന്റെയും വെല്ലുവിളികൾ ഏറ്റെടുത്ത് സ്വപ്ന സുരേഷ്‍; തെളിവുകൾ‍ കോടതിയിൽ‍ ഹാജരാക്കും


തന്റെ ആരോപണങ്ങൾ‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിജേഷ് പിള്ളയും നൽ‍കിയ മറുപടിയിൽ‍ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. ഇരുവരുടെയും വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ സ്വപ്‌ന സുരേഷ്, നിയമനടപടികൾ‍ നേരിടാൻ തയ്യാറാണെന്നും വിജേഷ് പിള്ള കോടതിയിൽ‍ ആവശ്യപ്പെട്ടാൽ‍ തെളിവുകൾ‍ കൈമാറാൻ ഒരുക്കമാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ‍ പറയുന്നു.

‘‘തന്റെ ആരോപണങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിച്ചിരിക്കുകയാണ്. ഹരിയാനയിലും രാജസ്ഥാനിലും പോകുന്ന കാര്യവും 30 കോടിയുടെ ഓഫറും എം.വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേരുകൾ‍ പറഞ്ഞതും വിമാനത്താവളത്തിലെ ഭീഷണിയും സ്വർ‍ണക്കടത്ത് കേസിലെ തെളിവുകൾ‍ ആവശ്യപ്പെട്ടതും അംഗീകരിച്ചുകഴിഞ്ഞു. എന്നാൽ‍ അത് വ്യത്യസ്തമായ സാഹചര്യത്തിലാണ് പറഞ്ഞതെന്നാണ് അയാൾ‍ പറയുന്നത്.

എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു. ആ സംഭവത്തിനു തൊട്ടുപിന്നാലെ പോലീസിനെയും ഇഡിയേയും അറിയിക്കുന്നത് അടക്കമുള്ള ഉചിതമായ നിയമ നടപടി താൻ സ്വീകരിച്ചിരുന്നു. വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ‍ പോലീസും ഇഡിയും സ്വീകരിച്ചുകഴിഞ്ഞു. അദ്ദേഹത്തെ ആരെങ്കിലും അയച്ചതാണോ അദ്ദേഹത്തിന്റെ വരവിന്റെ പിന്നിലുള്ള ഉദ്ദേശമെന്താണ് എന്നൊക്കെ അന്വേഷിച്ച് യുക്തിസഹമായ തീരുമാനത്തിലെത്തേണ്ടത് അന്വേഷണ ഏജൻസികളാണ്.

എനിക്കെതിരെ മാനനഷ്ടത്തിനും വഞ്ചനയ്ക്കും പോലീസ് കേസ് കൊടുത്തുവെന്നാണ് വിജേഷ് പിള്ള പറയുന്നത്. നിയമനടപടിയുെട അനന്തരഫലം നേരിടാൻ താൻ ഒരുക്കമാണ്. എന്നാൽ‍ അദ്ദേഹത്തിന്റെ നിയമപരിജ്ഞാനത്തിൽ‍ തനിക്ക് സംശയമുണ്ട്. എന്റെ ആരോപണങ്ങൾ‍ തെളിയിക്കുന്ന തെളിവുകൾ‍ പുറത്തുവിടണമെന്നാണ് അദ്ദേഹം പറയുന്നത്. അത് വെല്ലുവിളിയായി എടുക്കുന്നു. അവ ഇതികെം തന്നെ അന്വേഷണ ഏജന്‍സികൾ‍ക്ക് നൽ‍കിക്കഴിഞ്ഞൂ. കോടതിയിൽ‍ ആവശ്യപ്പെട്ടാൽ‍ ഇക്കാര്യങ്ങൾ‍ കോടതിയിൽ‍ സമർ‍പ്പിക്കാന്‍ തയ്യാറാണ്. എം.വി ഗോവിന്ദന്‍ എടുക്കാന്‍ പോകുന്ന നിയമനപടികൾ‍ സ്വീകരിക്കാനും താന്‍ ഒരുക്കമാണ്.

സത്യം മുഴുവന്‍ ലോകത്തിനു മുന്നിൽ‍ തുറന്നിടുന്നതുവരെ പോരാട്ടം തുടരുമെന്ന തന്റെ വാക്കിൽ‍ താന്‍ ഉച്ചുനിൽ‍ക്കുന്നു’’വെന്നും സ്വപ്‌ന സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ‍ പറയുന്നു. സ്വപ്‌ന ഇന്നലെ ലൈവിൽ‍ വന്ന ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളഞ്ഞ് വിജേഷ് പിള്ളയും എം.വി ഗോവിന്ദനും ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. സ്വപ്‌നയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു.

article-image

rtuyrtu

You might also like

Most Viewed