പോളണ്ടില്‍ തൃശൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു


പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ സൂരജ് (23) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ നാലു മലയാളികള്‍ക്ക് പരുക്കേറ്റു.

ഇന്ന് രാവിലെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് വിവരം. ആക്രമണത്തില്‍ സൂരജിന് ഗുരുതരമായി പരുക്കേല്‍ക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

ജോലി തേടി സൂരജ് പോളണ്ടിലെത്തിയത് അഞ്ചുമാസങ്ങള്‍ക്ക് മുമ്പാണ്. പോളണ്ടില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു സൂരജ്. കഴിഞ്ഞദിവസം പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയറും സമാനമായ നിലയില്‍ മരിച്ചിരുന്നു.

article-image

FGDFGDF

You might also like

  • Straight Forward

Most Viewed