രണ്ടുദിവസത്തെ തിരച്ചലിനൊടുവിൽ കൊടൈക്കനാലിൽ കാണാതായ യുവാക്കളെ കണ്ടെത്തി


വിനോദയാത്രക്കിടെ കൊടൈക്കനാലിലെ ഉൾ‍ക്കാട്ടിൽ‍ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കണ്ടെത്തി. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അൽ‍ത്താഫ് (23), മുല്ലൂപ്പാറയിൽ‍ ഹാഫിസ് ബഷീർ‍ (23) എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. കാട്ടിൽ‍ അകപ്പെട്ട ഇവരെ മരംവെട്ടുകാരാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ അഞ്ചംഗ സംഘത്തിൽ‍നിന്ന് രണ്ട് പേരെ കാണാതായത്. പ്രദേശത്തെ പൂണ്ടി ഉൾ‍ക്കാട്ടിലാണ് ഇവരെ കാണാതായത്.

പുതുവർ‍ഷ ആഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ചയാണ് ഇവർ‍ കൊടൈക്കനാലിൽ‍ പോയതെന്നാണ് സൂചന. മൂന്നുപേർ‍ തിരിച്ചെത്തിയെങ്കിലും ഇവർ‍ തിരികെ വന്നില്ല. ഇവരെ മൊബൈൽ‍ ഫോണിൽ‍ ലഭിക്കാത്തതിനെത്തുടർ‍ന്ന് മറ്റുള്ളവർ‍ പോലീസിൽ‍ വിവരം അറിയിക്കുകയായിരുന്നു. ഈരാറ്റുപേട്ടയിൽ‍ നിന്നുള്ള പോലീസും നാൽ‍പതോളം ആളുകളും രണ്ടുദിവസമായി ഇവർ‍ക്കായി തെരച്ചിൽ‍ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും കണ്ടെത്തിയത്.

article-image

കുക

You might also like

  • Straight Forward

Most Viewed