കൊടൈക്കനാലിലേക്ക് ട്രക്കിങ്ങിന് പോയ രണ്ട് മലയാളി യുവാക്കളെ കാണ്മാനില്ല

കൊടൈക്കനാലിലേക്ക് ട്രക്കിങ്ങിന് പോയ രണ്ട് യുവാക്കളെ കാട്ടിൽ കാണാതായി. ഈരാറ്റുപേട്ട തേവരുപാറ സ്വദേശികളായ അൽത്താഫ് (23), ഹാഫിസ് ബഷീർ(23) എന്നിവരെയാണ് കാണാതായത്. കൊടൈക്കനാലിലെ പൂണ്ടി എന്ന ഉൾക്കാട്ടിലാണ് യുവാക്കളെ കാണാതായത്. രണ്ടു ദിവസമായി ഇവർക്കായുളള തെരച്ചിൽ തുടരുകയാണ്. അഞ്ച് പേരാണ് യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് ഇവർ കൊടൈക്കനാലിലേക്ക് പുതുവത്സരം ആഘോഷിക്കാനായി യാത്ര പോയത്. ട്രക്കിങ്ങ് കഴിഞ്ഞ് എല്ലാവരും തിരിച്ച് ഇറങ്ങിയപ്പോഴും അൽത്താഫും, ഹാഫിസ് ബഷീറും വന്നില്ല എന്നാണ് കൂടെ ഉണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്.
കൊടൈക്കനാൽ പൊലീസ് ആദ്യം തെരച്ചിൽ നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. പിന്നീട് ഈരാറ്റുപേട്ട പൊലീസും സ്ഥലത്തെത്തി. നന്മക്കൂട്ടം എന്ന തെരച്ചിൽ സംഘവും സംഭവസ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നുണ്ട്.
ീഹൂബ