പരീക്ഷ ജയിക്കാത്തവർക്കും ബിരുദം; ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണ ജോർജ്

സർക്കാർ ആയുർവേദ കോളേജിൽ പരീക്ഷ ജയിക്കാത്തവർക്ക് ബിരുദം നൽകിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാന്‍ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ കോളേജിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ പരീക്ഷ പാസാകാത്തവരും പങ്കെടുത്തെന്നാണ് ആരോപണം. ചടങ്ങിൽ പങ്കെടുത്ത 65 പേരിൽ ഏഴു പേർ പരീക്ഷ പാസായിരുന്നില്ല. ഇവരും ചടങ്ങിൽ ഗൗൺ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലിയെന്നാണ് പരാതി.
പരിപാടി സംഘടിപ്പിച്ചത് തങ്ങളല്ലെന്നും എസ്എഫ് ഐ നേതൃത്വം നൽകുന്ന ഹൗസ് സർജൻസ് അസോസിയേഷനാണെന്നുമാണ് കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു കോളേജ് പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നു.
eydry