വിഴിഞ്ഞം സംഘർ‍ഷം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണം; ഹർ‍ജി തള്ളി ഹൈക്കോടതി


വിഴിഞ്ഞം സംഘർ‍ഷം ദേശീയ അന്വേഷണ ഏജൻസി ആന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർ‍ജി ഹൈക്കോടതി തള്ളി. സംഭവത്തിൽ, അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ‍ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർ‍ക്കാർ‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. ചീഫ് ജസ്റ്റിസ് മണികുമാർ‍ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർ‍ജി തള്ളിയത്.

സംഘർ‍ഷങ്ങളിൽ‍ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ റിട്ടയഡ് ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘർ‍ഷത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണം. പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾ‍ക്കെതിരെ കർ‍ശന നടപടി സ്വീകരിക്കാൻ കോടതി നിർ‍ദ്ദേശം നൽ‍കണം, അന്വേഷണം എൻഐക്ക് കൈമാറണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർ‍ജിക്കാരൻ ഉന്നയിച്ചത്.

article-image

ുപബുകു

You might also like

Most Viewed