തിരുവല്ലയിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു
തിരുവല്ല കാരയ്ക്കലില്‍ സ്ത്രീയെ കുത്തി പരിക്കേല്‍പ്പിച്ചു. കാരയ്ക്ക്ല്‍ സ്വദേശി അമ്മിണിയ്ക്കാണ് കുത്തേറ്റത്. 68 വയസ്സായിരുന്നു. അമ്മിണിയെ കുത്തിയ സജിയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വന്തം പിതാവിനെ കൊന്ന കേസില്‍ 16 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് പ്രതി സജി. വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മിണിയെ കുത്തിയത് എന്നാണ് വിവരം. പരിക്കേറ്റ അമ്മിണിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
