വിവാഹിതനാവുകയാണെന്ന വാർത്ത പങ്കുവച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്


വിവാഹിതനാവുകയാണെന്ന വിവരം പങ്കുവച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സജീഷ് ഇക്കാര്യം അറിയിച്ചത്. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഉണ്ടാവണമെന്നും സജീഷ് ഫേസ്ബുക്കിൽ കുറിച്ചു. നാല് വർഷങ്ങൾക്കു മുൻപ് നിപ മഹാമാരിക്കെതിരെ പോരാടിയാണ് സിസ്റ്റർ ലിനി മരിച്ചത്. റിതുൽ, സിദ്ധാർത്ഥ്‌ എന്നിവരാണ് മക്കൾ.

സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയ സുഹൃത്തുക്കളെ,

ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണ്‌. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.

സ്നേഹത്തോടെ

സജീഷ്‌, റിതുൽ, സിദ്ധാർത്ഥ്‌, പ്രതിഭ, ദേവ പ്രിയ

You might also like

  • Straight Forward

Most Viewed