വിജയനെ ചേർത്തു പിടിച്ച് കവിളിൽ മുത്തം നൽകി ദാസൻ


മലയാള സിനിമാ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘നാടോടിക്കാറ്റ്’. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരായി മോഹൻലാലും ശ്രീനിവാസനും നിറഞ്ഞാടിയ ചിത്രത്തിൽ ഇരുവരും അവതരിപ്പിച്ച ദാസനും വിജയനും എന്ന കഥാപാത്രങ്ങൾ പിന്നീട് മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി.

പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ തുടങ്ങിയ ചിത്രങ്ങളിലൂടെ ദാസനും വിജയനും വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിൽ വിരുന്നൊരുക്കി. വർഷങ്ങൾക്ക് ശേഷം, സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സാന്നിദ്ധ്യത്തിൽ വീണ്ടും ഒന്നിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ കൂട്ടുകെട്ട്.

പക്ഷേ ഇത്തവണ സിനിമയിലല്ല, സ്റ്റേജിലാണ് ഇരുവരും ഒന്നിച്ചത്. സ്വകാര്യ ടി വി ചാനൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് മോഹൻലാലും ശ്രീനിവാസനും വേദിയിൽ എത്തിയത്.

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ വേദിയിൽ എത്തിയപ്പോൾ സത്യൻ അന്തിക്കാടും മോഹൻലാലുംചേർന്ന് സ്വീകരിച്ചു. പിന്നീട് ശ്രീനിവാസനെ മോഹൻലാൽ സ്നേഹത്തോടെ ചേർത്ത് നിർത്തി കവിളിൽ ചുംബനം നൽകിയപ്പോൾ സത്യൻ അന്തിക്കാട് പുഞ്ചിരിയോടെ അത് നോക്കി നിന്നു.

You might also like

  • Straight Forward

Most Viewed