കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിദേശ പൗരൻ മരിച്ചു


കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിദേശ പൗരൻ മരിച്ചു. ഫ്രാൻസ് സ്വദേശി മെർസിയർ പൈവേ ആണ് മരിച്ചത്. കോവിഡ് ബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് കളമശേരി മെഡിക്കൽ കോളജിലും ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ജൂലൈ രണ്ടിന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. 

ഞായറാഴ്ച ആരോഗ്യ നില വീണ്ടും ഗുരുതരമായി. ഇന്നു പുലർച്ചെ മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed